ഒന്നാംക്ലാസ് വിദ്യാര്‍ഥിക്ക് കുത്തേറ്റു; പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. ലക്‌നൗവിലാണ് ഏഴുവയസ്സുകാരനായ ഹൃത്വിക് ശര്‍മ്മ എന്ന വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ ശുചിമുറിയില്‍ കുത്തേറ്റ നിലയില്‍ കാണപ്പെട്ടത്. തന്റെ സീനിയറായ പെണ്‍കുട്ടിയാണ് തന്നെ കത്തികൊണ്ട് കുത്തിയതെന്ന് ഹൃത്വിക് പൊലീസിന് മൊഴി നല്‍കി.

സ്‌കൂള്‍ നേരത്തെ വിടുന്നതിന് വേണ്ടിയാണ് ആക്രമിച്ചതെന്ന് വിദ്യാര്‍ഥിനി പറഞ്ഞതായി ഹൃത്വിക് പറയുന്നു. കുത്തിപ്പരിക്കേല്‍പ്പിച്ച വിദ്യാര്‍ഥിയെ ബാത്ത്‌റൂമില്‍ അടച്ചിടുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് അധ്യാപികമാരെത്തിയപ്പോഴാണ് സംഭവത്തെക്കുറിച്ചറിയുന്നത്. നെഞ്ചിനും വയറിനും കുത്തേറ്റ കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുറ്റാരോപിതയായ വിദ്യാര്‍ഥിനിയെ ജുവനൈല്‍ ജസ്റ്റിസ് ഹോമിലേക്ക് പൊലീസ് മാറ്റി. സംഭവത്തില്‍ ചോദ്യം ചെയ്യുന്നതിനായി സ്‌കൂള്‍ പ്രിന്‍സിപ്പാളിനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

SHARE