പ്രണയം നിരസിച്ചു; പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ കയറി കുത്തി

കൊല്ലം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ മറ്റൊരു ആക്രമണംകൂടി. കൊല്ലത്ത് പ്രണയാഭ്യര്‍ഥന നിരസിച്ച പ്ലസ്ടു വിദ്യാര്‍ഥിനിയെ സ്വകാര്യ ബസ് ജീവനക്കാരന്‍ വീട് കയറി കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. ശാസ്താംകോട്ട ആയിക്കുന്നം സ്വദേശി അനന്ദു (20) ആണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. വയറിനു കുത്തേറ്റ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ടിനാണ് സംഭവം.

പെണ്‍കുട്ടിയുടെ നിലവിളി കേട്ടാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. കുത്തിയ ശേഷം പ്രതിയായ അനന്ദു ഓടി രക്ഷപ്പെടുകയായിരുന്നു. സ്‌ക്രൂ െ്രെഡവര്‍ ഉപയോഗിച്ചാണ് അടിവയറ്റില്‍ രണ്ടു തവണ കുത്തിയത്. വീടിന്റെ ടെറസിലൂടെ പ്രതി മുറിക്കുള്ളില്‍ എത്തിയതാകാമെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ ഉടന്‍ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചു. പിന്നീട് തുടര്‍ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കാരണമെന്നും കുട്ടി അപകടനില തരണം ചെയ്തതായും ബന്ധുക്കള്‍ പറഞ്ഞു.

SHARE