പുതിയ പാസ്‌പോര്‍ട്ടുകളില്‍ താമര ചിഹ്നം; മറുപടി തരാനാകാതെ ജീവനക്കാര്‍

രാജ്യത്തെ പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ പുതുതായി വിതരണത്തിനെത്തിയ പാസ്‌പോര്‍ട്ട് ബുക്ക്‌ലെറ്റുകളില്‍ താമര ചിഹ്നം അടയാളപ്പെടുത്തിയത് വിവദാമാവുന്നു. പാസ്‌പോര്‍ട്ട് ഓഫീസറുടെ ഒപ്പും സീലും വെക്കുന്ന പേജില്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം പുതുതായി പ്രത്യക്ഷപെട്ടത് ഓഫീസ് ജീവനക്കാരെയും ഉടമകളേയും ഓരേസമയം ആശയക്കുഴപ്പത്തിലാക്കുകയാണ്.

പാസ്‌പോര്‍ട്ട് ബുക്കല്‍ ഒന്നാം പേജിന്റെ കവര്‍ ബാഗത്തായി പ്രസിഡന്റിന്റെ ഉത്തരവിന് താഴെയായി ദീര്‍ഘചതുരത്തിലുള്ള കള്ളിയിലാണ് താമര ചിഹ്നം രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ ചിഹ്നം എന്താണെന്ന് സംശയം ചോദിക്കുന്നവരോട് കൃത്യമായ മറുപടിപറയാനാവാതെ ജീവനക്കാര്‍ ഉയറുകയാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പുചിഹ്നം ഔദ്യോഗിക തെരിച്ചറിയല്‍ കാര്‍ഡായ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയത് പലരിലും സംശയം ജനിപ്പിക്കുന്നത്. അതേസമയം ദേശീയപുഷ്പമായ താമരയുടെ കോഡ് രൂപമാണിതെന്ന വാദവും ജീവനക്കാരില്‍ ചിലര്‍ മറുപടി തരുന്നുണ്ട്.

മുമ്പുള്ള പാസ്‌പോര്‍ട്ടുകളില്‍ ഈ പേജിന്റെ താഴെഭാഗം ശൂന്യമായിരുന്നു. ഇവിടെയാണ് ഇപ്പോള്‍ താമര ചിഹ്നം എത്തിയിരിക്കുന്നത്. രാജ്യത്തെ മേഖലകളെല്ലാം അധികാരത്തിന് കീഴില്‍ കാവി വല്‍ക്കരിക്കുന്ന കാലത്താണ് പാസ്‌പോര്‍ട്ടിലെ പുതിയ രൂപമാറ്റം.
്അതേസമയം, സുരക്ഷയുടെ ഭാഗമായി വ്യാജപാസ്‌പോര്‍ട്ടുകള്‍ കണ്ടെത്താനാണ് ഡിസൈനില്‍ മാറ്റംവരുത്തിയതെന്ന് അധികൃതരില്‍ നിന്നുമുള്ള മറുപടി. താമര ചിഹ്നം വെച്ചതിനു പിന്നില്‍ വേറെ ലക്ഷ്യവുമില്ലെന്നും ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി. പാസ്‌പോര്‍ട്ട് ഉടമയുടെ പേര്, വിലാസം തുടങ്ങിയവ എഴുതുന്ന ഭാഗത്തും മാറ്റമുണ്ട്. ഇതിനെല്ലാം മുമ്പ് പ്രത്യേകം കോളമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നീക്കംചെയ്തിട്ടുണ്ട്.

SHARE