ലോറിക്ക് പിറകില്‍ കാറിടിച്ച് രണ്ടു മരണം; രണ്ടു പേരുടെ നില ഗുരുതരം

ആലപ്പുഴ: നിര്‍ത്തിയിട്ട ലോറിയുടെ പിറകില്‍ കാര്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. ഹരിപ്പാട് നങ്യാര്‍കുളങ്ങരയിലാണ് സംഭവം. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

വെള്ളിയാഴ്ച രാവിലെ 5.40നാണ് അപകടം ഉണ്ടായത്. തിരുപ്പൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. തിരുപ്പൂര്‍ സ്വദേശികളായ വെങ്കിടാചലം, ശരവണന്‍ എന്നിവരാണ് മരിച്ചത്. പൊള്ളാച്ചി സ്വദേശികളായ സെല്‍വന്‍, നന്ദകുമാര്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു

SHARE