നിര്‍ത്തിയിട്ട ലോറിയില്‍ മറ്റൊരു ലോറിയിടിച്ച് രണ്ട് പേര്‍ മരിച്ചു

കൊച്ചി: എറണാകുളം നെട്ടൂരില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കന്യാകുമാരി സ്വദേശികളായ ജോണ്‍, വര്‍ഗീസ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെ റോഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ തടി കയറ്റി വന്ന ലോറി ഇടിച്ചാണ് അപകടം.

തിരുവനന്തപുരത്ത് നിന്ന് പെരുമ്പാവൂരിലേക്ക് വന്ന ലോറിയാണ് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചത്. ഒന്നര മണിക്കൂര്‍ നീണ്ട ശ്രമത്തിന് ശേഷമാണ് വാഹനത്തില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

SHARE