ദുല്‍ഖറിന് മലപ്പുറത്ത് നിന്നും അപരന്‍

മലയാളികളുടെ യുവതാരംദുല്‍ഖര്‍ സല്‍മാന് നേരത്തെ അപരനുണ്ടായിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഖത്തറില്‍ നിന്നുള്ള യുവാവായിരുന്നു അത്. ഇപ്പോഴിതാ മറ്റൊരു അപരനും കൂടി രംഗത്ത്. മലപ്പുറത്തുകാരനായ യുവാവാണ് ദുല്‍ഖറിന്റെ അതേ മുഖവുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മലപ്പുറം സ്വദേശി അന്‍ഷാദാണ് ദുല്‍ഖറിന്റെ പുതിയ അപരന്‍. ഫേസ്ബുക്കിലും മറ്റും അപ്‌ഡേറ്റ് ചെയ്യുന്ന അന്‍ഷാദിന്റെ ഫോട്ടോകള്‍കണ്ട് ആളുകള്‍ ദുല്‍ഖറാണെന്ന് തെറ്റിദ്ധരിക്കുകയാണ്. കൂൡഗ് ഗ്ലാസ് വെച്ചാല്‍ അന്‍ഷാദിനെ കണ്ടാല്‍ ദുല്‍ഖര്‍ തന്നെയാണെന്നേ പറയൂ. ദുല്‍ഖറിന്റെ മുഖസാദൃശ്യം ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു. ഫോട്ടോക്ക് താഴെയെല്ലാം ദുല്‍ഖറിനെപ്പോലെയുണ്ടെന്നുള്ള കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

photos:

17202794_1120657924726663_7781370229449798795_n

dulquer-look-like-1-png-image_-7

dulquer

dulquer-look-like-4-png-image-784-410

 

SHARE