നീരവ് മോദിയുടെ ജാമ്യം അഞ്ചാംതവണയും തള്ളി ലണ്ടന്‍ കോടതി

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിലെ മുഖ്യ പ്രതിയായ നീരവ് മോദിയുടെ ജാമ്യം വീണ്ടും തള്ളി ലണ്ടന്‍ ഹൈക്കോടതി. അഞ്ചാം തവണയാണ് ലണ്ടന്‍ കോടതി നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് നീരവ് മോദിക്കെതിരെയുള്ള കേസ്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അറസ്റ്റു ചെയ്യപ്പെട്ടതുമുതല്‍ സൗത്ത് വെസ്റ്റ് ദല്‍ഹിയിലെ വാന്‍ഡ് വര്‍ത്ത് ജയിലില്‍ കഴിയുകയാണ് നീരവ്. ഇന്ത്യന്‍ സര്‍ക്കാര്‍ ചുമത്തിയ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് നീരവ് മോദിയെ 2019 മാര്‍ച്ച് 19 ന് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് അറസ്റ്റു ചെയ്തത്.

നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാനുള്ള ആലോചനകള്‍ പുരോഗമിക്കുന്നതിനിടെയാണ് ലണ്ടന്‍ കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നത്. ജാമ്യം അനുവദിച്ചാല്‍ രാജ്യം വിടാന്‍ ശ്രമിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി ഇതിന് മുമ്പ് നീരവ് മോദിയുടെ ജാമ്യം കോടതി തള്ളിയിരുന്നു.