ലോക്‌സഭാ തെരഞ്ഞെടുപ്പ് ; അന്തിമ ഫലം വൈകും

ലോക്‌സഭാ തെരഞ്ഞെടുപ്പ് അന്തിമ ഫലം വൈകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. വോട്ടിംങ് മെഷിനിലെ വോട്ടുകള്‍ എണ്ണിയതിന് ശേഷം വി.വി പാറ്റും എണ്ണിയതിന് ശേഷം മാത്രമായിരിക്കും അന്തിമ ഫലം വരുകയുളളു. നാളെ റീപോളിംങ് നടക്കുന്ന കണ്ണൂരിലേയും കാസര്‍കോട്ടെയും ബൂത്തുകളിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടിംങ് മെഷീനിലെ വോട്ടുകളുമായി വി.വി പാറ്റില്‍ വ്യത്യാസം ഉണ്ടാകുകയാണെങ്കില്‍ വി.വി പാറ്റിലെ കണക്കായിരിക്കും ഔദ്യോഗികമായി എടുക്കുകയെന്നും ടിക്കാറാം മീണ അറിയിച്ചു.