അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കേരളത്തിനെതിരായ കുപ്രചാരണം നടത്തിയവരെ കണ്ടെത്താനായിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബഹറ. പ്രശ്നത്തില്‍ പ്രത്യകേ സംഘത്തിന്റെ അന്വേഷണം തുടരുകയാണെന്നും ലോക്നാഥ് ബഹറ വ്യക്തമാക്കി. അതേസമയം നടിക്കെതിരായ ആക്രമത്തില്‍ പോലീസ് കുറ്റപത്രം തയ്യാറാക്കികൊണ്ടിരിക്കുകയാണ്. കുറ്റപത്രം എന്ന് സമര്‍പ്പിക്കുമെന്ന് തീരുമാനമായിട്ടില്ലെന്നും ബഹറ പറഞ്ഞു. സോളാര്‍ കേസില്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയ ശേഷമേ കേസുകള്‍ രജിസ്റ്റര്‍ ചെയ്യൂ. സോളാര്‍ കേസില്‍ ആരോപിക്കപ്പെടുന്ന ബലാത്സംഘക്കേസ് പോലീസും അഴിമതിയാരോപണങ്ങള്‍ വിജിലന്‍സും അന്വേഷിക്കും. എന്നാല്‍ കേസില്‍ അറസ്റ്റ് ഉണ്ടാകുമോ എ്ന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല