സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക്; സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണം

സംസ്ഥാനം ലോക്ക് ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ ആവശ്യസേവനങ്ങള്‍ക്ക് പാസ് നല്‍കും. ഡിജിപി ലോക്‌നാഥ് ബഹ്‌റയാണ് ഈ കാര്യം അറിയിച്ചത്. മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയുമെന്നും ഡിജിപി പറഞ്ഞു.

സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണം.തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ നല്‍കുന്നതെങ്കില്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.പാസുകള്‍ ജില്ലാ പോലീസ് മേധാവികള്‍ നല്‍കും. മരുന്നുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും ഇളവ് നല്‍കും.

SHARE