ഡിഗ്രി വിവാദത്തില്‍ മുങ്ങി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേത്തിയില്‍ മത്സരിക്കാനായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി നാമനിര്‍ദ്ദേശ പത്രികയോടൊപ്പം നല്കിയ സത്യവാങ്മൂലത്തില്‍ ഡിഗ്രി പാസായിട്ടില്ലെന്നാണ് കാണിച്ചതോടെയാണ് ബിജെപിക്കെതിരെ സര്‍ട്ടിഫിക്കറ്റ് വിവാദം ഉയര്‍ന്നിരിക്കുന്നത്.
മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ സത്യവാങ്മൂലത്തില്‍ ഡിഗ്രി പാസായിട്ടുണ്ട് എന്നാണ് സ്മൃതി ഇറാനി പറഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണിത്. സംഭവം ക്രിമിനല്‍ കുറ്റമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിക്കഴിഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനെ കേന്ദ്രമന്ത്രി തെറ്റിദ്ധരിപ്പിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കോണ്‍ഗ്രസ് ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദിയാണ് വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് സ്മൃതി ഇറാനി തെരഞ്ഞെടുപ്പ് കമ്മീഷനോട് കള്ളം പറഞ്ഞെന്ന ആരോപണം തെരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തിയത്. സ്മൃതി ഇറാനിയെ പരിഹസിച്ച് പാട്ടുപാടിയായിരുന്നു പ്രിയങ്ക ചതുര്‍വേദിയുടെ പത്രസമ്മേളനം.
#WATCH Congress' Priyanka Chaturdevi: A new serial is going to come, 'Kyunki Mantri Bhi Kabhi Graduate Thi'; Its opening line will be 'Qualifications ke bhi roop badalte hain, naye-naye sanche mein dhalte hain, ek degree aati hai, ek degree jaati hai, bante affidavit naye hain. pic.twitter.com/o8My3RX9JR
— ANI (@ANI) April 12, 2019
സ്മൃതി ഇറാനി ബിരുദധാരിയല്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അവര്‍ നേരത്തെ പലതവണ തള്ളിക്കളഞ്ഞതാണ്. എന്നാല്‍, ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ ബിരുദ
ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ ബിരുദ കോഴ്സിന് ചേര്‍ന്നുവെങ്കിലും അത് പൂര്‍ത്തിയാക്കിയില്ലെന്ന് അവര്‍ കഴിഞ്ഞ ദിവസം സമ്മതിച്ചിരിക്കുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ വ്യാജ രേഖകള്‍ സമര്‍പ്പിക്കുകയും പരസ്പര വിരുദ്ധമായ സത്യവാങ്മൂലങ്ങള്‍ നല്‍കുകയും ചെയ്ത സ്മൃതി ഇറാനി കേന്ദ്രമന്ത്രിയെന്ന പദവി ദുരുപയോഗം ചെയ്യുകയാണെന്നും കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി ആരോപിച്ചു. 2014 ല്‍ നല്കിയ സത്യവാങ്മൂലത്തില്‍ ബരുദധാരിയാണെന്ന് അവര്‍ അവകാശപ്പെട്ടിരുന്നുവെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തിരുന്നു.
Refresher course (correction)~ The Mantri Version.
— Priyanka Chaturvedi (@priyankac19) April 11, 2019
Kyunki Mantri Bhi Kabhi Graduate Thhi. pic.twitter.com/22qWPy6LxA
ഈ സാഹചര്യത്തില്‍ അവര്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കണം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അവര്‍ക്ക് അയോഗ്യത കല്പ്പിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് ആവശ്യപ്പെട്ടു.
സ്മൃതി ഇറാനിക്ക് ബിരുദം ഉണ്ടോ ഇല്ലയോ എന്നത് കോണ്‍ഗ്രസിന് പ്രശ്നമല്ല. അവര്‍ തുടര്‍ച്ചയായി കള്ളം പറഞ്ഞതാണ് വിഷയം. സത്യപ്രതിജ്ഞയിലും കോടതിയിലും കള്ളം പറഞ്ഞു. ഇത്തരത്തില്‍ കള്ളം പറഞ്ഞു നടക്കുന്നവര്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കും. വ്യാജരേഖകള്‍ സമര്‍പ്പിച്ചു എന്നുമാത്രമല്ല, പരസ്പര വിരുദ്ധമായ സത്യവാങ്മൂലങ്ങള്‍ നല്‍കുകയും ചെയ്തു. ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് അവര്‍ നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ആദ്യ ആട്സ് ഡിഗ്രി എന്ന് അവകാശപ്പെട്ടത് പിന്നീട് കൊമേഴ്സ് ഡിഗ്രി ആക്കി മാറ്റുകയും ചെയ്തിരുന്നു.
കേന്ദ്രമന്ത്രിയും അമേഠി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ സ്മൃതി ഇറാനി കഴിഞ്ഞ ദിവസമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ബിരുദ പഠനം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് അവര്‍ പത്രികയ്ക്കൊപ്പം നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍, ഈ വിഷയത്തില്‍ ബിജെപിയുടെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.
അതേസമയം ഡിഗ്രി വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തന്നെ അപമാനിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സംരക്ഷിക്കാനാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. വിവാദം കോണ്‍ഗ്രസ് നിര്‍മ്മിതമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.