ഡാന്‍സര്‍ സ്വപ്‌ന ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നു; ഹേമാമാലിനിക്കെതിരെ പ്രിയങ്കയുടെ വജ്രായുധം

ഹരിയാനയിലെ പ്രമുഖ ഡാന്‍സറും പിന്നണിഗായികയുമായി സ്വപ്ന ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബാബറിന്റെ വസതിയില്‍ വെച്ച് ശനിയാഴ്ചയാണ് സ്വപ്ന ചൗധരി അംഗത്വം സ്വീകരിച്ചത്.

പാര്‍ട്ടയില്‍ ചേരുന്ന താരത്തെ മഥുര ലോക്‌സഭ സീറ്റില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. മഥുര സീറ്റില്‍ ബോളിവുഡ് താരം ഹേമമാലിനിക്കെതിരെ പ്രിയങ്ക ഗാന്ധിയുടെ ചടുല നീക്കമായാണ് സ്വപ്ന ചൗധരിയുടെ രംഗപ്രവേശനം വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസില്‍ ചേര്‍ന്ന സ്വപ്ന ചൗധരി പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി.

ജാട്ട് സമുദായത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ സ്വപ്നയുടെ സ്ഥാനാര്‍ത്ഥിത്വം ഗുണകരമാവും എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. എതാനും മാസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി സ്വപ്ന ചൗധരി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.