കോവിഡിന് പുറമെ രാജ്യം വെട്ടുകിളി ഭീഷണിയില്‍; ഒറ്റ ദിവസം തിന്നു തീര്‍ക്കുക 3.4 കോടി പേരുടെ ഭക്ഷണം

കോവിഡിനു പുറമെ രാജ്യം വെട്ടുകിളികളുടെ ഭീഷണിയില്‍. രാജസ്ഥാനില്‍ നിന്ന് ഡല്‍ഹി ലക്ഷ്യമിട്ടു സഞ്ചരിച്ചിരുന്ന വെട്ടുകിളികള്‍ വഴിമാറി മധ്യപ്രദേശിലേക്കു പോയെന്നാണു വെട്ടുകിളി നിയന്ത്രണ ഓഫിസിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ആശങ്ക മാറിയിട്ടില്ലെന്നും ഇന്ത്യ- പാക്ക് അതിര്‍ത്തിയിലായി വെട്ടുകിളിക്കൂട്ടം രൂപപ്പെടുന്നുവെന്നുമാണു വിദഗ്ധരുടെ നിഗമനം.

തെക്കു കിഴക്കന്‍ ദിശയില്‍ കാറ്റു വീശിയതാണു ഡല്‍ഹിയിലേക്കെത്തുകയായിരുന്ന സംഘത്തിന്റെ സഞ്ചാരപഥം മാറ്റിയത്.വെട്ടുകിളിക്കൂട്ടത്തിന് ഒരു ദിവസം കൊണ്ട് 3.4 കോടി മനുഷ്യര്‍ക്കാവശ്യമായ ധാന്യവും മറ്റും തിന്നുതീര്‍ക്കാന്‍ കഴിയുമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്എഒ) വിലയിരുത്തല്‍

രാത്രികാലത്ത് വെട്ടുക്കിളികള്‍ സഞ്ചരിക്കാറില്ല. അപ്പോള്‍ ഇവയെ കണ്ടെത്തി നശിപ്പിക്കാനുള്ള ശ്രമങ്ങളാണു അധികൃതരുടെ നേതൃത്വത്തില്‍ നടക്കുന്നത്. രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ വെട്ടുകിളി അക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാറ്റിന്റെ സഞ്ചാരപഥത്തിന് അനുകൂലമായി ദിവസം 150 കിലോമീറ്റര്‍ വരെ ഇവയ്ക്കു സഞ്ചരിക്കാന്‍ സാധിക്കുമെന്നാണു വിലയിരുത്തല്‍.

SHARE