ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി എം.എസ്.എഫ് ഭക്ഷ്യകിറ്റ് വിതരണം

ലോക്ക് ഡൗണില്‍ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസമായി എം എസ് എഫ് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ഭക്ഷ്യകിറ്റ് വിതരണത്തിന് തുടക്കമായി. കുന്ദമംഗലത്ത് നടന്ന ചടങ്ങ് മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ജില്ലയിലെ വിവിധ നിയോജക മണ്ഡലം, പഞ്ചായത്ത്, യൂണിറ്റ് തലങ്ങളില്‍ വരും ദിവസങ്ങളില്‍ കിറ്റ് വിതരണം നടക്കും.
സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന സിപിഎം ഇതര പ്രവര്‍ത്തകരെ വ്യാപകമായി പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ സന്നദ്ധ സേവനങ്ങള്‍ കൊണ്ട് തന്നെ ജില്ലയിലെ വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടായി നേരിടുമെന്നാണ് കിറ്റ് വിതരണത്തിലെ പങ്കാളിത്തം വ്യക്തമാക്കുന്നത്.

കീഴ്ഘടകങ്ങള്‍ കൃത്യതയോടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് കിറ്റ് വിതരണം നിര്‍വ്വഹിക്കണമെന്ന് ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോടും ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദും അറിയിച്ചു…