മോദിയുടെ അഭിസംബോധനക്ക് മുമ്പേ ലോക്ക്ഡൗണ്‍ തുടരുമെന്ന് പ്രഖ്യാപിച്ച് മമത ബാനര്‍ജി

കൊല്‍ക്കത്ത: മുഖ്യമന്ത്രിമാരും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള പത്രസമ്മേളനത്തില്‍ പങ്കെടുത്തതിന് പിന്നാലെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരുമെന്ന പ്രഖ്യാപമവുമായ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തെ മൂന്നാം ഘ്ട്ട ലോക്ക്ഡൗണ്‍ മെയ് 17 അവസാനിക്കാനിക്കെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യ അഭിസംബോധന ചെയ്യാനിനിരിക്കെയാണ് മമതയുടെ ലോക്ക്ഡൗണ്‍ നീട്ടല്‍. കോവിഡ് -19 പ്രതിസന്ധിയില്‍ നിന്ന് നേരത്തെയുള്ള ആശ്വാസം ബംഗാളില്‍ ലഭിക്കാന്‍ സാധ്യതയില്ലെന്നും നിലവിലെ സാഹചര്യം കൈകാര്യം ചെയ്യാന്‍ മൂന്ന് മാസത്തെ പദ്ധതിയുടെ ആവശ്യകതയുള്ളതായും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി.

കൊറോണ വൈറസിനെ കൈകാര്യം ചെയ്യുന്നതിനും ആളുകളുടെ ഉപജീവനമാര്‍ഗങ്ങള്‍ സംരക്ഷിക്കുന്നതിനും സന്തുലിതമായ രീതി സംസ്ഥാനത്ത് ഉണ്ടാക്കേണ്ടതായും ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ മമത ബാനര്‍ജി പറഞ്ഞു.

സംസ്ഥാനത്തെ ചുവന്ന മേഖലകളെ മൂന്ന് വിഭാഗങ്ങളായി തിരിക്കുമെന്നും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതൊക്കെ കടകള്‍ എപ്പോള്‍ തുറക്കാമെന്ന് തീരുമാനിക്കാനുള്ള ഉത്തരവാദിത്തം ജില്ലാ മജിസ്ട്രേറ്റുകള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയതായും മമത പറഞ്ഞു. ‘കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഞങ്ങള്‍ പോലീസിന് അനുമതി നല്‍കിയിട്ടുണ്ട്, അവര്‍ ചുവന്ന മേഖലകളെ മൂന്ന് വിഭാഗങ്ങളായി വിഭജിക്കും, അതനുസരിച്ച് ഇളവുകളും നല്‍കും, മമത പറഞ്ഞു.

സംസ്ഥാനത്ത് ഹരിതമേഖലകളില്‍ ബസുകള്‍ ഓടിക്കാന്‍ അനുവദിക്കും. കൂടാതെ, ജ്വല്ലറി ഷോപ്പുകള്‍, പെയിന്റ് ഷോപ്പുകള്‍, ഇലക്ട്രോണിക്‌സ് ഷോപ്പുകള്‍, ഫുഡ് സ്റ്റാളുകള്‍ എന്നിവ 12 മുതല്‍ 6 വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും മമത പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ റെസ്റ്റോറന്റുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

സാമൂഹ്യ അകലം പാലിച്ച് ചലച്ചിത്ര-ടെലിവിഷന്‍ വ്യവസായങ്ങള്‍ക്ക് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയുമെന്നും മമത പറഞ്ഞു. എന്നിരുന്നാലും, എഡിറ്റിംഗ്, ഡബ്ബിംഗ് പ്രക്രിയകള്‍ മാത്രമേ അനുനദിക്കൂ ഷൂട്ടിംഗ് അനുവദിക്കില്ലെന്നും മമത വ്യക്താമക്കി. സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ പുനരാരംഭിക്കാനുള്ള പദ്ധതികളെക്കുറിച്ചും മമത ബാനര്‍ജി വിശദീകരിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോവിഡ് മീറ്റിങില്‍ കേന്ദ്രം ബംഗാളിനോട് വിവേചനം കാണക്കുന്നുവെന്നും ഏകപക്ഷീയമായി കേന്ദ്രം തീരുമാനമെടുക്കുന്നുവെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുറന്നടിച്ചിരുന്നു.
കോവിഡ് വ്യാപന വേളയില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കരുതെന്നും ബംഗാള്‍ മുഖ്യമന്ത്രി യോഗത്തില്‍ അഭിപ്രായപ്പെട്ടു. കോവിഡ് വിഷയത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നടപടികളിലും മമത പ്രതിഷേധം അറിയിച്ചു.