ലോക്ക്ഡൗണ്‍ ലംഘനം; ഇന്ന് 4435 പേര്‍ക്കെതിരെ കേസ്, 2615 വാഹനങ്ങള്‍ പിടിച്ചെടുത്തു


തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4,435 പേര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാനത്തൊട്ടാകെ ഇന്ന് 4,300 പേരെ അറസ്റ്റ് ചെയ്യുകയും 2,615 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍ ജില്ല തിരിച്ചുള്ള കണക്കു ചുവടെ;

തിരുവനന്തപുരം സിറ്റി – 205, 193, 158
തിരുവനന്തപുരം റൂറല്‍ – 407, 407, 254
കൊല്ലം സിറ്റി – 291, 294, 202
കൊല്ലം റൂറല്‍ – 344, 340, 259
പത്തനംതിട്ട – 454, 457, 388
ആലപ്പുഴ – 222, 256, 99
കോട്ടയം – 223, 254, 44
ഇടുക്കി – 492, 216, 74
എറണാകുളം സിറ്റി – 104, 113, 49
എറണാകുളം റൂറല്‍ – 228, 192, 112
തൃശൂര്‍ സിറ്റി – 289, 357, 204
തൃശൂര്‍ റൂറല്‍ – 278, 325, 193
പാലക്കാട് – 259, 285, 164
മലപ്പുറം – 142, 180, 109
കോഴിക്കോട് സിറ്റി- 125, 125, 114
കോഴിക്കോട് റൂറല്‍ – 104, 19, 49
വയനാട് – 78, 12, 46
കണ്ണൂര്‍ – 157, 167, 75
കാസര്‍ഗോഡ് – 33, 108, 22