ലോക്ക്ഡൗണ്‍ ലംഘിച്ച് ടൂറ് പോയ നടന്മാര്‍ക്കെതിരെ കേസ്

ചെന്നൈ: ലോക്ക്ഡൗണ്‍ ലംഘിച്ചു കൊടൈക്കനാലിലെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ നടന്‍മാരായ സൂരി, വിമല്‍ എന്നിവര്‍ക്കെതിരെ കേസ്. സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ചു കടന്നതിനു വനം വകുപ്പും ഇവരില്‍ നിന്നു 2,000 രൂപ വീതം പിഴ ഈടാക്കി.

മധുര, തിരുച്ചിറപ്പള്ളി സ്വദേശികളായ ഇരുവരും കഴിഞ്ഞ 16ന് ആണ് കൊടൈക്കനാലില്‍ എത്തിയത്. ജില്ല വിട്ടുള്ള യാത്രയ്ക്ക് ഇ-പാസ് വേണമെന്ന നിബന്ധന ഇരുവരും പാലിച്ചില്ലെന്നും പൊലീസ് പറഞ്ഞു. വിനോദസഞ്ചാര പ്രദേശങ്ങളില്‍ ഇവരെ കണ്ട നാട്ടുകാരില്‍ ചിലരാണു പൊലീസില്‍ വിവരം അറിയിച്ചത്.

SHARE