ലോക്ക്ഡൗണില്‍ പിടിച്ചെടുത്ത് വാഹനങ്ങള്‍ പിഴയീടാക്കി വിട്ടുനല്‍കാന്‍ നിര്‍ദ്ദേശം

ലോക്ക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകൊടുക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതി നിര്‍ദ്ദേശിച്ച തുക പിഴയീടാക്കി വാഹനങ്ങള്‍ വിട്ടുനല്‍കാനാണ് നിര്‍ദ്ദേശം.

ഇരു ചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് 1000 രൂപയാണ് പിഴ. കാര്‍, ജീപ്പ് എന്നിവയ്ക്ക് 2000 രൂപയാണ് ഹൈക്കോടതി നിശ്ചയിച്ചിരിക്കുന്ന പിഴത്തുക. സ്‌റ്റേറ്റ് ക്യാരേജ്, കോണ്‍ട്രാക്റ്റ് ക്യാരേജ് വാഹനങ്ങള്‍ക്ക് 4000 രൂപയും ചരക്ക് വാഹനങ്ങള്‍ക്ക് 5000 രൂപയുമാണ് പിഴ.

SHARE