ഛത്തീസ്ഗഢ്: ലോക്ക്ഡൗണില്‍ ഗ്രാമത്തിലേയ്ക്ക് കാല്‍ നടയായി മടങ്ങിയ രണ്ടു തൊഴിലാളികള്‍ ട്രാക്കില്‍ ഗുഡ്‌സ് ട്രെയിന്‍ കയറി മരിച്ചു. തീവണ്ടി ഓടില്ലെന്ന വിചാരത്തില്‍ റെയില്‍വേ ട്രാക്കില്‍ പ്രഭാത ഭക്ഷണം കഴിക്കാനിരിക്കവേയാണ് ചരക്ക് തീവണ്ടി കയറി അപകടമുണ്ടായത്.
ഛത്തീസ്ഗഢിലെ കൊറിയ ജില്ലയില്‍ ദാരിതോള റെയില്‍വേ സ്റ്റേഷന് സമീപം ഇന്ന് കാലത്താണ് സംഭവം. കലേശ്വര്‍ രാജ്വഡേ (21), ഗുലാബ് രാജ്വഡേ(20) എന്നിവരാണ് മരിച്ചത്.
ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ നാലംഗ തൊഴിലാളികള്‍ ഉദല്‍ക്കച്ചര്‍ ഭാഗത്ത് നിന്നും സുര്‍ജാപുര്‍ ജില്ലയിലെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മറ്റ് ഗതാഗത മാര്‍ഗങ്ങളില്ലാതിരുന്നതില്‍ നാലുപേരും കൂടി പെന്‍ന്ദ്ര ജില്ലയില്‍ നിന്ന് റെയില്‍വേ ട്രാക്ക് വഴി സ്വന്തം ഗ്രാമത്തിലേയ്ക്ക് നടന്നുപോകുകയായിരുന്നു.
അപകടത്തിന് തൊട്ട്മുമ്പ് മറ്റ് രണ്ട് പേര്‍ ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം ശേഖരിക്കാനായി പോയിരുന്നു. ഇതവരാണ് പിന്നീട് വിവരം പോലീസില്‍ അറിയിച്ചത്.