ലോക്ക്ഡൗണ്‍ നടത്തിയത് തയ്യാറെടുപ്പുകളില്ലാതെ; പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍


രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് വേണ്ടത്ര തയാറെടുപ്പുകളില്ലാതെയെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ എം.പിയുമായ ശശി തരൂര്‍. ലോക്ക് ഡൗണിനായി തയാറെടുക്കാന്‍ ജനങ്ങള്‍ക്ക് സമയം അനുവദിച്ചില്ലെന്നും ശരി തരൂര്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി ട്വിറ്ററില്‍ കുറിച്ചു.

വേണ്ടത്ര തയാറെടുപ്പുകളില്ലാത്തതിനാല്‍ അന്നത്തെ പോലെ ഇന്നും സാധാരണക്കാരായ ജനങ്ങളാണ് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നതെന്ന് നേട്ട് നിരോധനത്തെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഹിന്ദിയില്‍ കുറിച്ച ട്വിറ്റില്‍ ശശി തരൂര്‍ വ്യക്തമാക്കി.

സ്വദേശത്തേക്ക് പോകാന്‍ ബസ് കാത്തു നില്‍ക്കുന്നവരെ നോട്ട് നിരോധന സമയത്ത് ബാങ്കിനു മുന്‍പില്‍ ക്യൂ നിന്നവരുമായി താരതമ്യപ്പെടുത്തിയുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.