ലോക്ഡൗണ്‍ മൂലം ജോലിയില്ല; മൂന്നു മക്കളെ കൊലപ്പെടുത്തി യുവാവ് തൂങ്ങിമരിച്ചു

ചെന്നൈ: മൂന്നുമക്കളെ കൊലപ്പെടുത്തി തൊഴില്‍ രഹിതനായ യുവാവ് ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിവെ ശ്രീപെരുംമ്പത്തൂരിലാണ് സംഭവം. ഇന്നലെയാണ് മുപ്പത്തിയേഴുകാരനായ അറുമുഖം ആത്മഹത്യ ചെയ്തത്.

ലോക്ഡൗണ്‍ മൂലം അറുമുഖം എന്നയാള്‍ക്ക് തൊഴിലുണ്ടായിരുന്നില്ല. തൊഴിലിലല്ലാത്തതിനാല്‍ മക്കളെ നോക്കാന്‍ അറുമുഖവും ഭാര്യ ഗോമതിയും ദുരിതത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഗോമതിക്ക് ഒരു ജോലി ലഭിച്ചിരുന്നു. അറുമുഖം ജോലിക്ക് ശ്രമിക്കുന്നില്ലെന്ന് പറഞ്ഞ് ഇരുവരും തമ്മില്‍ കലഹമുണ്ടായിരുന്നു. തുടര്‍ന്ന് ഗോമതി ജോലിക്ക് പോയ സമയത്തായിരുന്നു അറുമുഖം തൂങ്ങി മരിച്ചത്.

രാജേശ്വരി(12), ശാലിനി(10),സേതുറാം(8) എന്നിവരെയാണ് അറുമുഖം കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു. കുട്ടികളുടെ കൈകാലുകള്‍ കെട്ടിയിട്ട നിലയിലായിരുന്നു. ജോലി കഴിഞ്ഞു വന്നപ്പോഴാണ് ഗോമതി സംഭവം അറിയുന്നത്.

SHARE