കോവിഡ് കാലത്തും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ അങ്ങേയറ്റം ഇടിച്ചുതാഴ്ത്താതെ പിടിച്ചു നിര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച് അഞ്ചു സംസ്ഥാനങ്ങള്‍. കേരളം, പഞ്ചാബ്, തമിഴ്നാട്, കര്‍ണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ തൂണായി ഇപ്പോഴും നിലനില്‍ക്കുന്നത്. രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 27 ശതമാനവും ഈ സംസ്ഥാനങ്ങളുടെ വകയാണ്. എലാര സെക്യൂരിറ്റീസ് ഇന്കോര്പറേഷന് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഊര്‍ജ ഉപയോഗം, യാത്രകള്‍, വിപണികളിലെ കാര്‍ഷിക ഉല്പന്നങ്ങളുടെ വരവ്, ഗൂഗിള്‍ മൊബിലിറ്റി ഡാറ്റ തുടങ്ങിയ സൂചകങ്ങളുടെ വിശകലനത്തെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം.
അതേസമയം കോവിഡ് ദുരന്തം ശക്തമായ സാഹചര്യമുള്ളതിനാല്‍ മഹാരാഷ്ട്രയും ഗുജറാത്തും പോലുള്ള വ്യാവസായിക സംസ്ഥാനങ്ങള്‍ ഏറെ പിന്നിലാണ്.
ജൂണ്‍ എട്ടു മുതല്‍ മാളുകളും റസ്റ്റോറന്റുകളും ആരാധനാലയങ്ങളും തുറക്കുന്നതോടെ സാമ്പത്തിക സ്ഥിതിയില്‍ ഏറെക്കുറേ പുരോഗതി വരും എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.