ലോക്ക്ഡൗണ്‍ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍. നിര്‍ദേശം മുന്നോട്ട് വച്ച് ആദ്യം രംഗത്തെത്തിയത് ഒഡീഷയാണ്. പിന്നാലെ പഞ്ചാബും തെലങ്കാനയും സമാന ആവശ്യവുമായി രംഗത്തെത്തി.
ഒഡീഷയില്‍ ഏപ്രില്‍ 30 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.പഞ്ചാബ് ലോക്ക് ഡൗണ്‍ മേയ് 1 വരെ നീട്ടി. തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി അറിയിച്ചു. ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യപ്പെട്ട് തെലങ്കാനയും മുന്നോട്ടുവന്നിട്ടുണ്ട്.
രോഗവ്യാപനം രൂക്ഷമായ 15 ജില്ലകള്‍ മധ്യപ്രദേശ് പൂര്‍ണ്ണമായി അടച്ചുപൂട്ടി. ലോക്ക്ഡൗണ്‍ തുടരണമെന്ന് മധ്യപ്രദേശ് ആവശ്യപ്പെട്ടു. കേരളം, ഡല്‍ഹി, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, അസം, ഗോവ, കര്‍ണാടക, ജമ്മു കാശ്മീര്‍ സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടുന്നതിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്.