ലോക്ക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം രണ്ടു ദിവസത്തിനകമുണ്ടാകും. ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കത്തിന് അനുമതി നല്കി ഇന്നലെ കേന്ദ്രം പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം ലോക്ക്ഡൗണ്‍ നീളുമെന്ന സൂചനയാണ നല്‍കുന്നത്.
അതേസമയം പരിശോധന കിറ്റുകള്‍ തിരിച്ചയക്കാനുള്ള കേന്ദ്ര തീരുമാനം, രോഗനിര്‍ണ്ണയത്തില്‍ പ്രതിസന്ധിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കോവിഡ് പരിശോധനക്ക് ഐസിഎംആര്‍ കൂടുതല്‍ അനുമതി നല്‍കണമെന്ന ആവശ്യം ശക്തമായിരിക്കുന്ന ഘട്ടത്തിലാണ് കിറ്റുകള്‍ തിരിച്ചയക്കുന്നത്. ദില്ലിയടക്കം പല സംസ്ഥാനങ്ങളിലെയും തീവ്ര ബാധിത മേഖലകളില്‍ നിന്നയക്കുന്ന സാമ്പിളുകളുടെ പരിശോധന ഫലം പോലും വൈകുന്നുണ്ട്.
രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സംസ്ഥാനങ്ങളില്‍ ഇത് ഉണ്ടാക്കുന്ന പ്രതിസന്ധി ചെറുതായിരിക്കില്ല. ദില്ലിയിലെ സര്‍ക്കാര്‍ സ്വകാര്യ ലാബുകളിലായി സാമ്പിളുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ പരിശോധന ഫലം ഒരാഴ്ചയോളം വരെ വൈകുന്നുവെന്നാണ് പരാതി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കടക്കം ഇത് തിരിച്ചടിയാകുന്നുണ്ട്.