ലോക്ക്ഡൗണ്‍ നീട്ടാന്‍ സാധ്യത

ന്യൂഡല്‍ഹി: മെയ് 17ന് ശേഷം രാജ്യത്ത് ലോക്ഡൗണ്‍ നീട്ടാന്‍ സാധ്യത. ഇന്ന് രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ ലോക്ക് ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് പ്രധാമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറനസ് വഴി ചര്‍ച്ച നടത്തിയിരുന്നു.

കൊവിഡ് അതിതീവ്രമായി ബാധിച്ച മേഖലകളില്‍ ലോക്ക് ഡൌണ് കര്‍ശനമായി തുടരാനും രോഗബാധ നിയന്ത്രിക്കപ്പെട്ട മേഖലകളില്‍ വിപുലമായ ഇളവുകള്‍ നല്‍കി ലോക്ക് ഡൌണ് നീട്ടാനുമാണ് ഇന്നലത്തെ ചര്‍ച്ചയിലുണ്ടായ ധാരണ. മെയ് 17നാണ് ലോക്ക് ഡൌണ് മൂന്നാം ഘട്ടം അവസാനിക്കുന്നത്.

അതേസമയം, മൂന്നാംഘട്ടത്തിന് ശേഷം ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയാല്‍, നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വിളിച്ച യോഗത്തില്‍ മുതിര്‍ന്ന മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഗുരുതരമായി രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങളല്ലെങ്കില്‍ അവിടെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടാകും. എന്നാല്‍ റെഡ്, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ രാത്രി കര്‍ഫ്യൂവും പൊതുഗതാഗത നിരോധനവും ഉള്‍പ്പടെ തുടരാനാണ് സാധ്യത. മെയ് 15നകം സോണുകള്‍ എങ്ങനെ വേണമെന്ന കൃത്യമായ പട്ടിക കൈമാറാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ ലോക്ക്ഡൗണ്‍ തുടരണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. തീവണ്ടി സര്‍വ്വീസ് തുടങ്ങിയതിനെതിരേയും സംസ്ഥാനങ്ങള്‍ വിമര്‍ശിച്ചിരുന്നു.

SHARE