നൗഷാദ് വൈലത്തൂര്‍
കോലാലംപൂര്‍: മലേഷ്യയില്‍ നിലവിലുള്ള ലോക്ക്ഡൗണ്‍ കാലാവധി നാളെ അവസാനിക്കാനിരിക്കേ അടുത്ത നാലു ആഴ്ചക്കൂടി ലോക്ക്ഡൗണ്‍ കാലാവധി ദീര്‍ഘിപ്പിച്ചതായി മലേഷ്യന്‍ പ്രധാനമന്ത്രി മുഹ്യദ്ധീന് യാസീന്‍ അറിയിച്ചു. എന്നാല്‍ നിലവിലുള്ള നിയന്ത്രിത ഇളവുകള്‍ തുടരുമെന്നും പെരുനാളിന് സ്വന്തം നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും, എംസിഒ നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
അതേസമയം, ഇന്ന് മലേഷ്യയില്‍ 70 പുതിയ കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗം ഭേദമായി ഹോസ്പിറ്റലില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തവര്‍ 88 പേരും ഒരു മരണവുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതെന്ന് ഹെല്‍ത്ത് ഡയരക്ടര്‍ ഡോക്ടര്‍ നൂര്‍ ഹിഷാം അബ്ദുള്ള നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.