ലോക്ക് ഡൗണ്‍: പിടിച്ചെടുത്ത വാഹനങ്ങള്‍ തിരിച്ചുനല്‍കാന്‍ നിര്‍ദ്ദേശം

ലോക്ക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ടു പിടിച്ചെടുത്ത വാഹനങ്ങള്‍ താല്‍ക്കാലികമായി വിട്ടുനല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ആവശ്യപ്പെടുമ്പോള്‍ വാഹനം ഹാജരാക്കാമെന്ന് എഴുതി വാങ്ങിയശേഷമാകും അവ വിട്ടുനല്‍കുക. ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തിലായിരിക്കും വാഹനങ്ങള്‍ മടക്കി നല്‍കുന്നത്.

വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം ലഭിച്ചശേഷം തീരുമാനമെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും വാഹനങ്ങള്‍ വിട്ടുനല്‍കുക.

SHARE