ലോക്ക്ഡൗണ്‍ ലംഘിച്ച് വിവാഹച്ചടങ്ങിന് അമ്പതിലധികം അതിഥികളെ ക്ഷണിച്ചു; ആറ് ലക്ഷം രൂപ പിഴ

രാജസ്ഥാന്‍: കര്‍ശനമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ അമ്പതിലധികം അതിഥികളെ ക്ഷണിച്ച കുടുംബത്തിന് ആറ് ലക്ഷം രൂപ പിഴയിട്ടു. രാജസ്ഥാനിലെ ഭില്‍വാരയിലെ കുടുംബത്തിനാണ് ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് പിഴയിട്ടത്. ഭദാദ മോഹല്ല സ്വദേശിയായ ഗിസുലാല്‍ രതി എന്ന വ്യക്തിയാണ് ജൂണ്‍ 13 ന് നടത്തിയ വിവാഹച്ചടങ്ങിലേക്ക് അമ്പത് അതിഥികളെ ക്ഷണിച്ചത്. ഇദ്ദേഹത്തിന്റെ മകന്റെ വിവാഹമായിരുന്നു.

കോവിഡ് 19 നിയന്ത്രണങ്ങള്‍ ലംഘച്ചാണ് ഇയാള്‍ ഇത്രയും പേരെ അതിഥികളായി ക്ഷണിച്ചത്. പിന്നീട് ചടങ്ങില്‍ പങ്കെടുത്ത 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ രോ?ഗബാധയെ തുടര്‍ന്ന് മരിച്ചതായും ജില്ലാ കളക്ടര്‍ രാജേന്ദ്ര ഭട്ട് പറഞ്ഞു. ജൂണ് 22 ന് രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 6,26,600 രൂപ ചെലവഴിച്ചാണ് ഇവര്‍ക്കായി ക്വാറനന്റീന്‍ സൗകര്യവും ഭക്ഷണവും താമസവും ആംബുലന്‍സും ക്രമീകരിച്ചതെന്നും കളക്ടര്‍ വ്യക്തമാക്കി. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.

SHARE