കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ രാജ്യം അടച്ചുപൂട്ടിയ ലോക്ക്്ഡൗണ്‍ അതിന്റെ മൂന്നാം ഘട്ടവും അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8ന് രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ അടുത്തതെന്തെന്ന ചിന്തയില്‍ ആളുകള്‍ വീണ്ടും കൗണ്ട്ഡൗണ്‍ ആരംഭിച്ചിക്കുകയാണ്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഭാവിയിലെ പ്രവര്‍ത്തന പദ്ധതിയെക്കുറിച്ച് രാജ്യം ആലോചനയിലാവുമ്പോള് ട്വിറ്റര്‍ ലോകം ലോക്ക്ഡൗണ്‍ 4ന്റെ ട്രോളുകളുടെ തിരക്കിലാണ്.
ട്വിറ്ററിലെ ഹാഷ്ടാഗ് ട്രെന്റ് ലിസ്റ്റില്‍ ലോക്ക്ഡൗണ്‍ 4.0 ഇതിനകം തന്നെ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. രാജ്യത്ത് ഇനിയും തുടരുന്ന ലോക്ക്ഡൗണിനെ പരിഹസിച്ചും അനുകൂലിച്ചുമുള്ള ട്രോളുകളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
ഹെറ ഫെറി, സിംബ, കാബില്‍, ബോര്‍ഡര്‍ തുടങ്ങിയ സിനിമകളില്‍ നിന്നുള്ള സിനിമാ സ്റ്റില്ലുകളാണ് ട്രോളന്മാര് അവരുടെ വിഷയങ്ങള്‍ക്കായി എടുത്തിരിക്കുന്നത്. ഇന്ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി മോദി വസ്തുത സ്ഥിരീകരിക്കുന്നതുവരെ ട്രോളുകള്‍ തുടരുമെന്ന് ഉറപ്പാണ്.
ലോക്ക്ഡൗണിന്റെ 48-ാം ദിവസത്തിലാണ് ഇന്ത്യ, രാജ്യവ്യാപകമായി ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടം മെയ് 17 നാണ് അവസാനിക്കുന്നത്. ലോക്ക്ഡൗണ്‍ 4.0 പ്രധാനമന്ത്രിയുടെ ഇന്നത്തെ അഭിസംബോധനയില്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് മഹാമാരിയുടെ നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. ബംഗാള്‍ മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തിങ്കളാഴ്ച നടന്നയോഗത്തില്‍ പ്രധാനമന്ത്രിയോട് ലോക്ക്ഡൗണ്‍ നീ്ട്ടാന്‍ ആവശ്യപ്പെട്ടിരുന്നു.