ലോക്ക്ഡൗണ്‍ 4.0; കേരളം ആവശ്യപ്പെട്ടിരിക്കുന്ന ഇളവുകള്‍ ഇവയാണ്


നാലാംഘട്ട ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കായി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് സംസ്ഥാനങ്ങള്‍. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ഭൂരിപക്ഷം സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു.

സാമ്പത്തിക, വ്യവസായ മേഖലകളുടെ പ്രവര്‍ത്തനം കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒഴിച്ച് പുനസ്ഥാപിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ആഭ്യന്തര വിമാന സര്‍വീസ്, സംസ്ഥാനങ്ങള്‍ക്കുള്ളിലെ ട്രെയിന്‍ സര്‍വീസ് എന്നിവ പുനസ്ഥാപിക്കണമെന്ന് കേരളം നിര്‍ദേശിച്ചു. അന്തര്‍ ജില്ല ബസ് സര്‍വീസ് സാമൂഹിക അകലം പാലിച്ച് വേണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തിന് പുറത്തേക്ക് ട്രെയിന്‍ സര്‍വീസ് വേണ്ടെന്ന് കേരളം നിലപാടെടുത്തു.

മിസോറം, പഞ്ചാബ്, ബംഗാള്‍, മഹാരാഷ്ട്ര, അസം, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ ലോക്ക്ഡൗണാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ മേഖലയിലും സ്‌കൂള്‍, കോളജ്, സിനിമാ ഹാള്‍, മാള്‍ എന്നിവ തുടര്‍ന്നും അടച്ചിടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ട്രെയിനുകള്‍ പുനസ്ഥാപിക്കേണ്ടെന്ന് തമിഴ്നാട്, കര്‍ണ്ണാടക, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു.

SHARE