നേരംപോക്കിനു വേണ്ടി ചീട്ടുകളിച്ചു; 24 പേര്‍ക്ക് കൊറോണ ബാധിച്ചു

അമരാവതി: നേരംപോക്കിനു വേണ്ടി ചീട്ടുകളിച്ചതിനെ തുടര്‍ന്ന് 24 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം.

ലോക്ക് ഡൗണ്‍ ലംഘിച്ച് കൃഷ്ണലങ്കയില്‍ ഒത്തുകൂട്ടി ചീട്ടുകളിച്ച ലോറി െ്രെഡവര്‍ക്കും മറ്റ് 23 പേര്‍ക്കുമാണ് കൊറോ വൈറസ് ബാധ സ്ഥിരീകരിച്ചത്. വെറുതെയിരിക്കുമ്പോള്‍ നേരംപോക്കുന്നതിനുവേണ്ടിയാണ് ലോറി െ്രെഡവര്‍ സുഹൃത്തുക്കളെയും അയല്ക്കാരെയുമെല്ലാം കൂട്ടി ചീട്ടുകളിയില്‍ ഏര്‍പ്പെട്ടത്.

കൃഷ്ണലങ്കയിലേതിന് സമാനസംഭവമാണ് കര്‍മികനഗറിലും ഉണ്ടായത്. കൊറോണ വൈറസ് ബാധ സ്ഥരീകരിച്ച ഒരു ലോറി െ്രെഡവര്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ജനങ്ങളുമായി ഇടപഴകിയതിനെ തുടര്‍ന്ന് 15 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ആന്ധ്രാപ്രദേശിലെ പ്രധാനപ്പെട്ട കൊറോണ ഹോട്ട് സ്‌പോട്ട് ആയ വിജയവാഡയില്‍ 100ല്‍ അധികം കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ജനങ്ങള്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതും നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുന്നതുമായ സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് കൃഷ്ണ ജില്ലാ കളക്ടര്‍ എ. മുഹമ്മദ് ഇംതിയാസ് പറഞ്ഞു.

ഈ രണ്ടു സംഭവത്തിലുമായി ഏതാനും ദിവസങ്ങള്‍ക്കിടയില്‍ 40 ഓളം പേര്‍ക്കാണ് വൈറസ് ബാധിച്ചതെന്ന് കളക്ടര്‍ പറഞ്ഞു. സാമൂഹ്യ അകലം പാലിക്കാനുള്ള നിര്‍ദേശം അനുസരിക്കാതിരുന്നതാണ് രണ്ടു സംഭവത്തിലേയ്ക്കും നയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

SHARE