കോഴിക്കോട്: ആഴ്ച്ചകള്‍ നീണ്ട ലോക്ഡൗണ്‍ കാരണം കേരളത്തിലെ പട്ടികജാതി/വര്‍ഗ കോളനികളും മറ്റും വലിയ ദുരിതക്കയത്തിലായിരിക്കുകയാണെന്ന് മുന്‍ എം.എല്‍.എ യു.സി രാമന്. സര്‍ക്കാര്‍ അരിയും പയറും നല്‍കിയെങ്കിലും അത് കൊണ്ട് മാത്രം കുടുംബം പുലരില്ലെന്ന സത്യം സര്‍ക്കാര്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പല വീടുകളിലും ഒന്നോ അതിലധികം പേരോ പ്രതിമാസം വലിയ തുകയുടെ മരുന്ന് കഴിക്കുന്നവരാണ്. അത് പോലെ തന്നെ മറ്റ് ജീവല്‍ പ്രശ്നങ്ങള്‍ വേറെയും. ഇതെല്ലാം തന്നെ തരണം ചെയ്യണമെങ്കില്‍ ഒരു കുടുംബത്തിന് ചുരുങ്ങിയത് പതിനായിരം രൂപ പണമായി തന്നെ സഹായം ലഭ്യമായേ തീരൂ. സര്ക്കാറിക്കാര്യത്തില് സത്വര നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രിയോടും വകുപ്പ് മന്ത്രിയോടും അഭ്യര്‍ത്ഥിക്കുന്നു.
ഇക്കാര്യമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും വകുപ്പ് മന്ത്രി എ.കെ ബാലനും ഇ മെയില്‍ സന്ദേശമയച്ചു. പല കുടുംബനാഥന്മാരും വിഷാദ രോഗത്തിനടിമപ്പെട്ടതായിട്ടാണ് കാണുന്നത് നടപടി വൈകുന്തോറും വിഷയം ഗുരുതരമാവുകയാണെന്നും യു.സി രാമന് പ്രതികരിച്ചു.