രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ ധാരണ

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് മൂന്നാഴ്ച്ചത്തേക്ക് പ്രഖ്യാപിച്ച ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ ധാരണ. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. എന്നാല്‍ ചില മേഖലകള്‍ക്ക് ഇളവ് നല്‍കിയേക്കും. വൈറസ് വ്യാപനം പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ അറിയിച്ചു.

അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാട്, തെലങ്കാന, കര്‍ണാടക, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും നേരത്തെ തന്നെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. കേരളം ആവശ്യപ്പെട്ടത് ഒറ്റയടിക്ക് ലോക്ക് ഡൌണ്‍ പിന്‍വലിക്കരുത്, ഘട്ടം ഘട്ടമായി മതിയെന്നായിരുന്നു. രാജസ്ഥാന്‍ ലോക്ഡൗണ്‍ രണ്ടാഴ്ച്ചത്തേക്കു കൂടി നീട്ടിയതായി അറിയിച്ചിരുന്നു.

SHARE