ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചും അതിനെ തടയുന്നതിനുള്ള നീക്കങ്ങളെക്കുറിച്ചുമാവും അദ്ദേഹം സംസാരിക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം, പ്രധാനമന്ത്രിയുടെ രാത്രി എട്ടിനുള്ള അഭിസംബോധന അറിയിപ്പില്‍ സോഷ്യല്‍ മീഡിയയില്‍ ഊഹങ്ങള്‍ നിറയുന്നു. പ്രധാനമന്ത്രി മോദി രാജ്യത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ പടരുന്നത്. എന്നാല്‍ ഇത്തരം വാദങ്ങളെ നിഷേധിച്ചും പ്രചാരങ്ങളുണ്ട്.
ചില മാധ്യമങ്ങള്‍ ഊഹിക്കുന്നു, പ്രധാനമന്ത്രി മോദി തന്റെ വിലാസത്തില്‍ ഒരു ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന്.
എ്ന്നാല്‍ ഈ വിവരം തെറ്റാണ്. ഇത്തരം പ്രചരണം ആളുകളുടെ മനസ്സില്‍ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുമെന്നും ഇതുപോലുള്ള സമയങ്ങളില്‍ അവസാനമായി ആവശ്യമുള്ളത് ഇത്തരം പ്രഖ്യാപനങ്ങളാണെന്നും, ദൂരദര്‍ശന്‍ സി.ഇ.ഒ ശശി ഷേഖര്‍ ട്വീറ്റ് ചെയ്തു.
അതേസമയം, ഇന്നുരാത്രി 8 മണിക്ക് മോദി കൊറോണയെ ഡിമോണിറ്റൈസ് ചെയ്യാന്‍ പോകുന്നുണ്ടോ? എന്നാണ് പ്രഫസറും ആക്ടിവിസ്റ്റുമായ അശോക് സ്വയിന്‍ ട്വീറ്റ് ചെയതത്.
മോദി ജിയുടെ അഭിസംബോധന സംബന്ധിച്ച് കഴിഞ്ഞ 24 മണിക്കൂറോളമുണ്ടായ ഊഹാപോഹങ്ങളും, പരിഭ്രാന്തിയും വിഷമങ്ങളും കണക്കിലെടുക്കുമ്പോള്‍ ഒരാള്‍ക്ക് എളുപ്പത്തില്‍ പറയാന്‍ കഴിയും,
“പിഎം 8 ന് സംസാരിക്കും” എന്നത്,
ഇന്ത്യയ്ക്ക് ഒരു അനൗദ്യോഗിക റെഡ് കോഡ് ആണ്, കോണ്‍ഗ്രസ് വ്യക്താവ് ജയ്വീര്‍ ഷര്‍ഗില്‍ പരിഹസിച്ചു.
നേരത്തെ, കൊറോണ വൈറസ് ഭീതിയില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങള്‍ ഉള്‍പ്പെടുന്ന പുസ്തകങ്ങളാണ് കൊടുക്കുന്നുവെന്ന ദേശീയ മാധ്യമങ്ങളുടെ വാര്‍ത്തയും വിവാദമമായിരുന്നു.
‘പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളുടെ പകര്‍പ്പ് അതിഥികള്‍ക്കും സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കുമൊക്കെ പല അവസരങ്ങളിലും നല്‍കാറുണ്ട്. ഇത്തരം പുസ്തകങ്ങളാണു സര്‍ക്കാരിന്റെ ക്വാറന്റീന്‍ സംവിധാനത്തില്‍ കഴിയുന്നവര്‍ക്കു നല്‍കുക’ ഇക്കാര്യത്തെക്കുറിച്ച് അറിയാവുന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പ്രധാനമന്ത്രിമാരുടെ പ്രസംഗങ്ങളെല്ലാം വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിക്കാറുണ്ട്. അതുപോലെതന്നെ മോദിയുടെ പ്രസംഗങ്ങള്‍ എന്‍ഡിഎ സര്‍ക്കാരും പ്രസിദ്ധീകരിക്കുന്നുണ്ട്. മാസാമാസം ഉള്ള റേഡിയോ പ്രഭാഷണമായ ‘മന്‍ കി ബാതിന്റെ’ റെക്കോര്‍ഡിങ്ങുകള്‍ ഓള്‍ ഇന്ത്യ റേഡിയോയുടെ വെബ്‌സൈറ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം,രാജ്യത്ത് കോവിഡ്19 സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ക്വാറന്റീന്‍ ചെയ്യുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. 14 ദിവസം മുതല്‍ 28 ദിവസംവരെയാണ് ക്വാറന്റീനില്‍ കഴിയേണ്ടത്. സാഹചര്യത്തെ നേരിടാന്‍ പെട്ടെന്നുണ്ടാക്കിയ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളായ കിടക്ക, പുതപ്പ്, ഭക്ഷണം, വെള്ളം, സോപ്പ് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
അതിനിടെ, കൊറോണ വൈറസ് ബാധ നേരിടുന്നതിന് സ്വീകരിച്ചു വരുന്ന നടപടിക്രമങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. വൈറസ് ബാധയെ നേരിടുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് യോഗത്തില്‍ നടന്നതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.