ഏപ്രില്‍ 30വരെ ലോക്ക് ഡൗണ്‍ നീട്ടി തമിഴ്‌നാടും

ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് ലോക്ക്ഡൗണ്‍ നീട്ടി. ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ അനുദിനം ഉയരുകയാണ്. ഇതുവരെ 1075 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 50 പേര്‍ രോഗമുക്തരായി. ഇന്ന് മാത്രം ആശുപത്രിയില്‍ 106പേരെയാണ് പ്രവേശിപ്പിച്ചത്. നിലവില്‍ 1014 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്.

SHARE