ലോക്ക്ഡൗണ്‍ ലംഘിച്ച് പിറന്നാള്‍ ആഘോഷം; ബിജെപി നേതാവ് അറസ്റ്റില്‍

മുംബൈ: ലോക്ഡൗണ്‍ ലംഘിച്ച് പിറന്നാള്‍ ആഘോഷിച്ച ബിജെപി നേതാവ് അറസ്റ്റില്‍. മഹാരാഷ്ട്ര പന്‍വല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ അജയ് ബാഹിറയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പിറന്നാള്‍ ആഘോഷിച്ചതിനെതിരെയാണ് നടപടി. ഇദ്ദേഹത്തൊടൊപ്പം ഉണ്ടായിരുന്ന 11 പേര്‍ക്കെതിരെയും നവി മുംബൈ പൊലീസ് കേസെടുത്തു. തുടര്‍ന്ന് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.

കര്‍ണാടകയില്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ബിജെപി എംഎല്‍എ പിറന്നാള്‍ ആഘോഷം നടത്തിയത് വിവാദമായിരുന്നു. തുറുവേകര എംഎല്‍എ എം ജയരാമിന്റെ പിറന്നാള്‍ ആഘോഷത്തിലാണ് നൂറ് കണക്കിന് ആളുകളെ പങ്കെടുപ്പിച്ചത്.

എംഎല്‍എ കുട്ടികളടക്കമുള്ളവര്‍ക്ക് കേക്ക് മുറിച്ച് നല്‍കുന്ന ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചതോടെയാണ് വിമര്‍ശനമുയര്‍ന്നത്. വെള്ളിയാഴ്ച ഗുബ്ലി ടൗണിലാണ് ആഘോഷങ്ങള്‍ നടന്നത്. ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം വിരുന്നും ഒരുക്കിയിരുന്നു.

SHARE