ലോക് ഡൗണ്‍; ഇന്ന് ബിവറേജസ് ഔട്ട്‌ലറ്റുകള്‍ തുറക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകള്‍ ഇന്ന് തുറക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. രാജ്യത്ത് സമ്പൂര്‍ണ ലോക്കൗട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. മദ്യശാലകള്‍ക്കെതിരെ വിമര്‍ശനവും പ്രതിഷേധവും ശക്തമായിരുന്നുവെങ്കിലും അടച്ചിടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നില്ല.

അതേസമയം, മദ്യശാലകള്‍ എന്നുവരെ അടച്ചിടണം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഇ്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് വിവരം. ബുധനാഴ്ച ഔട്ട്‌ലറ്റുകള്‍ തുറക്കേണ്ടെന്ന നിര്‍ദേശം എക്‌സൈസ് മന്ത്രി ബെവ്‌കോ എംഡി സ്പര്‍ജന്‍ കുമാറിന് നല്‍കി. അദ്ദേഹം എല്ലാ മാനേജര്‍മാര്‍ക്കും ഈ നിര്‍ദേശം നല്‍കിക്കഴിഞ്ഞു

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ ബിവറേജസ് അവശ്യസേവനത്തില്‍ ഉള്‍പ്പെടുന്നില്ല. അതിന് വിപരീതമായി ഔട്ട്‌ലറ്റുകള്‍ തുറന്നാല്‍ അത് വലിയ വിവാദത്തിനും ചട്ടലംഘനവുമായി വരാനുള്ള സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. ജനത കര്‍ഫ്യൂ ആചരിച്ച ഞായറാഴ്ച ബിവറേജസ് ഔട്ട്‌ലറ്റുകളൊന്നും തുറന്നിരുന്നില്ല.

SHARE