സംസ്ഥാനത്ത് കോവിഡ് വ്യാപനം വന്‍ തോതില്‍ കൂടിയതോടെ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഇപ്പോള്‍ തന്നെ കര്‍ശന നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. നേരത്തെ പ്രഖ്യാപിച്ചിരുന്നതില്‍ നിന്ന് ഭിന്നമായി കര്‍ശന വ്യവസ്ഥകളോടെ ആയിരിക്കും ഇനി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുക എന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരങ്ങള്‍ പറയുന്നത്.
ഇത്തരമൊരു സാഹചര്യം വരികയാണെങ്കില്‍ വീട്ടിലേക്ക് വേണ്ട അവശ്യസാധനങ്ങള്‍ വാങ്ങി സൂക്ഷിക്കുന്നത് നല്ലതാണ്. കടകളില്‍ പോവുമ്പോള്‍ സാമൂഹിക അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. തിരക്കേറിയ കടകള്‍ ഒഴിവാക്കണം. സാധനങ്ങള്‍ നമ്മള് തന്നെ തിരഞ്ഞെടുക്കുന്ന രീതി വേണ്ട. സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയ ശേഷം വീട്ടില്‍ നിന്ന് ഒരാള്‍ മാത്രം പോയി സാധനങ്ങള്‍ വാങ്ങിവരുന്നതാണ് സുരക്ഷിതമായ മാര്‍ഗം. സാധനങ്ങള്‍ വാങ്ങിയ ശേഷം കടയില്‍ നിന്ന് പോരുമ്പോള്‍ കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കാന്‍ ശ്രദ്ധിക്കണം.
വാങ്ങിക്കൊണ്ടുവന്ന പച്ചക്കറി സോഡാപൊടി കലക്കിയ വെള്ളത്തില്‍ ഇട്ടുവെച്ച് അണുവിമുക്തമാക്കിയ ശേഷം മാത്രമേ ഫ്രിഡ്ജില്‍ വെക്കാവൂ. ബ്ലീച്ചിങ് പൗഡറിട്ട വെള്ളമുപയോഗിച്ച് ദിവസവും വീട് ശുചീകരിക്കുന്നതും പുറത്തുപോയി വന്നാല്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ സോപ്പ് ഉപയോഗിച്ച് അലക്കുന്നതും അണുനശീകരണത്തിന് സഹായിക്കും.