ബെംഗളൂരു: അനധികൃത ഖനനത്തെ കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പ്രാദേശിക ടി വി ലേഖകന്‍ ബി ജെ പി അംഗങ്ങളുടെ ക്രൂരമര്‍ദനം. ബി ജെ പി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മാധ്യമപ്രവര്ത്തകന്. ശനിയാഴ്ച രാവിലെ കര്‍ണാടകയിലെ തുംകുറിലാണ് സംഭവം.
#WATCH Local TV reporter attacked by BJP members in #Karnataka's Tumkur for reporting on issues of illegal mining pic.twitter.com/whhoztC2Ej
— ANI (@ANI) December 2, 2017
ലേഖകനെ പാര്‍ട്ടി അംഗങ്ങള്‍ ചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ടു. ദൃശ്യം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍ കല്‍ബുറഗിയിലെ ജില്ലാ കമ്മീഷണര്‍ ഓഫീസിനു പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.