പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്ന ഗാനവുമായി അധ്യാപകനും വിദ്യാര്‍ത്ഥികളും

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്ന ഗാനവുമായി നാദാപുരം പേരോട് എം.ഐ.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ എ.കെ രഞ്ജിത്തും വിദ്യാര്‍ത്ഥികളും. പരിസ്ഥിതി ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണവുമായി ഇറങ്ങിയ വീഡിയോ ഗാനത്തിന്റെ രചന നിര്‍വഹിച്ചത് അധ്യാപകന്‍ എ.കെ രഞ്ജിത്താണ്. സംഗീതം നിര്‍ച്ചഹിച്ചത് ഹരിദാസ് വടകര. വിദ്യാര്‍ത്ഥികളായ ശ്രേയയും നന്ദിതയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നല്ല നാളെകള്‍ക്കായി ഇന്നിന്റെ കരുതല്‍ ആവശ്യമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് ഗാനം. ഇരുപത് വര്‍ഷമായി ഗാനരചന രംഗത്ത് സജീവമാണ് നാദാപുരം പേരോട് എം.ഐ.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനായ എ.കെ രഞ്ജിത്ത്. വടകര ശ്രീരഞ്ജിനി സംഗീത വിദ്യാലയത്തിലെ അധ്യാപകനാണ് ഹരിദാസ് വടകര.

SHARE