ഉറങ്ങിപ്പോയ എല്‍.കെ.ജി വിദ്യാര്‍ഥിനിയെ ക്ലാസ് റൂമില്‍ പൂട്ടിയിട്ട് അധികൃതര്‍

പാലക്കാട് അനങ്ങനാടി പത്താംകുളം എല്‍.പി സ്‌കൂളില്‍ ക്ലാസ് മുറിയിലിരുന്ന് ഉറങ്ങിപ്പോയ എല്‍.കെ.ജി വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ പൂട്ടിയിട്ടതായി പരാതി.മാതാപിതാക്കള്‍ അന്വേഷിച്ച് സ്‌കൂളില്‍ എത്തിയപ്പോഴാണ് കുട്ടി ക്ലാസിലുള്ള കാര്യം മനസ്സിലാവുന്നത്. ഉറങ്ങിപ്പോയ കുട്ടിയെ ശ്രദ്ധിക്കാതെ ക്ലാസ് റൂം അധികൃതര്‍ പൂട്ടുകയായിരുന്നു. സ്‌കൂളില്‍ മറ്റാരും ഉണ്ടായിരുന്നില്ല.തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചു.

തങ്ങള്‍ക്ക് അബദ്ധം പറ്റിയതാണെന്ന് ഇവര്‍ രക്ഷിതാക്കളോട് പറഞ്ഞതായാണ് വിവരം. എന്നാല്‍ സംഭവത്തില്‍ പരാതിപ്പെടാന്‍ രക്ഷിതാക്കള്‍ തയ്യാറായിട്ടില്ല.

SHARE