എല്‍.കെ അദ്വാനിക്ക് പിറന്നാള്‍ ആശംസകളുമായി രാഹുല്‍ ഗാന്ധി

തൊണ്ണൂറിലേക്ക് കടന്ന മുതിര്‍ന്ന ബി.ജെപി നേതാവ് എല്‍.കെ അദ്വാനിക്ക് പിറന്നാള്‍ ആശംസകളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ അദ്വാനിക് ജന്മദിനാശംസകള്‍ നേര്‍ന്നത്.

“ശുഭ ദിനം, അദ്വാനി ജിക്ക് പിറന്നാള്‍ ആശംസകള്‍” എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

വൈസ് പ്രസിഡന്റ് എം വെങ്കയ്യ നായിഡു, മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ് എന്നിവരും അദ്വാനിക്ക് ആശംസകള്‍ നേര്‍ന്നു. 90 വയസിലേക്ക് കടന്ന അദ്വാനി, തന്റെ പിറന്നാള്‍ ദിനം വിഭിന്നശേഷിക്കാരോടൊപ്പമാണ് ചെലവിട്ടാണ് ആഘോഷിച്ചത്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്വാനിക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെയും ആശംസ.