മോദി ഭരണത്തില്‍ ആയിരം അഞ്ഞൂറ് നോട്ടുകള്‍ക്കൊപ്പം അസാധുവായ ഒരു നാണയം കൂടിയുണ്ട്: ലിയാഉദ്ദീന്‍ ഫൈസി

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആയിരം, അഞ്ഞൂറ് നോട്ടുകള്‍ അസാധുവായപ്പോള്‍ മറ്റൊരു നാണയം കൂടി ഇല്ലാതായിട്ടുണ്ട്. ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും ഒരേ നാണയത്തിന്റെ ഇരുവശമാക്കിയവരുടെ ആ നാണയം! കേരളത്തില്‍ ഇത് പ്രചരിപ്പിച്ചതാരെന്ന് എല്ലാവര്‍ക്കുമറിയാം. വിവിധ താല്‍പര്യക്കാരായ നേതാക്കള്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നുവെന്നത് ശരി. ബാബരി മസ്ജിദ് വിഷയമടക്കം ധാരാളം തെറ്റുകള്‍ അവര്‍ക്കുണ്ടായിട്ടുണ്ട്. പൂര്‍ണമായി ന്യായീകരിക്കുന്നില്ല. എന്തൊക്കെയാണെങ്കിലും ഏറ്റവും വലിയ മതേതര പ്രസ്ഥാനമായിരുന്നു കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ നാശം ഇന്ത്യയുടെ നാശമായിരിക്കുമെന്ന ദീര്‍ഘദൃക്കുകളുടെ മുന്നറിയിപ്പ് അന്ന് പലര്‍ക്കും തിരിഞ്ഞില്ല. നന്നാക്കുന്നതിന് പകരം നശിപ്പിക്കാന്‍ പലരും മല്‍സരിച്ചു. ഇപ്പോള്‍ പലര്‍ക്കും പലതും തിരിയുന്നുണ്ട്. ആ ‘ഇരുവശ നാണയം’ ഒഴിവാക്കിയിട്ടുണ്ട്. പക്ഷേ, വൈകിപ്പോയി!

SHARE