‘എന്റെ അച്ഛന്‍ അവിഭക്ത ഇന്ത്യയിലാണ് ജനിച്ചത്, ജനന സര്‍ട്ടിഫിക്കറ്റുമില്ല’: ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് ലിസ റേ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്ന ദേശീയ പൗരത്വ രജിസ്റ്റര്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പങ്ങളെക്കുറിച്ചും സങ്കീര്‍ണതകളെക്കുറിച്ചും നടിയും മോഡലുമായ ലിസ റേ. ദേശീയ പൗരത്വ രജിസ്റ്റര്‍ വ്യക്തിപരമായി സൃഷ്ടിച്ച ആശയക്കുഴപ്പത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ലിസ റേ ട്വിറ്ററിലൂടെ വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നത്. തന്റെ അച്ഛന്‍ അവിഭക്ത ഇന്ത്യയിലാണ് ജനിച്ചതെന്നും അദ്ദേഹത്തിന് ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും ലിസ പറയുന്നു.

‘അവിഭക്ത ഭാരതത്തില്‍, 1933ലാണ് എന്റെ അച്ഛന്‍ ജനിച്ചത്. അദ്ദേഹത്തിന് ജനന സര്‍ട്ടിഫിക്കറ്റ് ഇല്ല. ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും മറ്റൊരു ജില്ലയിലേക്ക് സ്ഥലംമാറ്റം കിട്ടുന്ന ന്യായാധിപനായിരുന്നു എന്റെ മുത്തച്ഛന്‍. ഇന്ന് ആ പ്രദേശം ബംഗ്ലദേശ് ആണ്. 1947 ഓഗസ്റ്റ് 15ന് അവര്‍ കൊല്‍ക്കത്തയിലേക്ക് തിരിച്ചെത്തുകയായിരുന്നു. ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രകാരം തങ്ങളുടെ പൗരത്വം അവര്‍ എങ്ങനെ തെളിയിക്കും?’, ലിസ റേ ട്വിറ്ററില്‍ കുറിച്ചു.

SHARE