വന്‍ മദ്യവേട്ട; 72 ലക്ഷം രൂപയുടെ മദ്യം റോഡ്‌റോളര്‍ കയറ്റി നശിപ്പിച്ചു

ഹൈദരാബാദ്: ലോക്ഡൗണിനിടയില്‍ പിടിച്ചെടുത്ത മദ്യക്കുപ്പികള്‍ റോഡ്‌റോളര്‍ കയറ്റി നശിപ്പിച്ച് ആന്ധ്രാപ്രദേശ് പൊലീസ്. നിയമവിരുദ്ധമായി വില്‍ക്കാന്‍ ശ്രമിച്ച 72 ലക്ഷം രൂപയുടെ മദ്യമാണ് നശിപ്പിച്ചത്.വില്‍ക്കാനെത്തിച്ച 14 ലക്ഷം മദ്യക്കുപ്പികളാണ് പിടിച്ചത്.

ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ലയില്‍ ലോക്ഡൗണിനിടയിലും നിയമവിരുദ്ധമായി വില്‍ക്കാന്‍ എത്തിച്ച മദ്യക്കുപ്പികളാണ് ദൃശ്യങ്ങളില്‍. പൊലീസ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തി കണ്ടെടുക്കുകയായിരുന്നു. മാച്ചിലിപട്ടണത്തെ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ വച്ചാണ് പൊലീസ് എല്ലാം നശിപ്പിച്ചു കളഞ്ഞത്.

കൃഷ്ണ ജില്ലാ പൊലീസ് മേധാവി വി മോഹനറാവുവാണ് പിടിച്ചെടുത്ത മദ്യക്കുപ്പികള്‍ ഇത്തരത്തില്‍ നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. കര്‍ശന പരിശോധന ഇനിയും തുടരുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

SHARE