സംസ്ഥാനത്ത് മദ്യവില കൂട്ടാന്‍ തീരുമാനം

തിരുവനന്തപുരം: കോവിഡിന്റേയും ലോക്ഡൗണിന്റേയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മദ്യവില കൂട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 35 ശതമാനം സെസ് ഏര്‍പ്പെടുത്തും. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കും.ബിയറിനും വൈനിനും 10 ശതമാനം വീതവും ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് പരമാവധി 35 ശതമാനം വരെയുമായിരിക്കും സെസ് എന്നാണ് സൂചന.

ലോക്‌ഡൌണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിട്ടിരിക്കുകയാണ്. ലോക്‌ഡൌണ്‍ ഇളവുകളുടെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നപ്പോള്‍ ഇപ്പോള്‍ തുറക്കേണ്ടെന്ന നിലപാടാണ് കേരളം സ്വീകരിച്ചത്. അതേസമയം കള്ളുഷാപ്പുകള്‍ ഇന്ന് മുതല്‍ തുറന്നിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് പാഴ്‌സലായാണ് കള്ള് ലഭിച്ചത്. കള്ള് കഴിഞ്ഞതിനാല്‍ തുറന്ന ഉടനെത്തന്നെ ഷാപ്പുകള്‍ അടച്ചു. രാവിലെ മുതല്‍ തന്നെ ആളുകള്‍ കുപ്പിയുമായി കള്ള് വാങ്ങാന്‍ ഷാപ്പുകളിലെത്തിയിരുന്നു.

SHARE