നടി രമ്യാ കൃഷ്ണന്റെ കാറില്‍ നിന്ന് നൂറിലധികം മദ്യകുപ്പികള്‍ പിടികൂടി

ചെന്നൈ: നടി രമ്യാ കൃഷ്ണന്റെ കാറില്‍ നിന്നാണ് നൂറിലധികം മദ്യകുപ്പികള്‍ പൊലീസ് പിടികൂടി. ചെന്നൈ ചെങ്കല്‍പ്പേട്ട് ചെക്ക് പോസ്റ്റില്‍ വച്ചാണ് മദ്യം പിടികൂടിയത്.

മദ്യകുപ്പികള്‍ പിടികൂടിയ സമയത്ത് രമ്യാ കൃഷ്ണനും സഹോദരിയും വാഹനത്തില്‍ ഉണ്ടായിരുന്നു. കാറിന്റെ ഡ്രൈവര്‍ സെല്‍വകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാമ്മലപുരത്ത് നിന്ന് ചെന്നൈയിലേക്കാണ് മദ്യം കടത്തിയത് എന്ന് പൊലീസ് പറയുന്നു. ചെന്നൈ കാനത്തൂര്‍ പൊലീസാണ് മദ്യകുപ്പികള്‍ പിടികൂടിയത്.

SHARE