ആറാം തവണയും ഗോള്‍ഡന്‍ ബൂട്ടണിഞ്ഞ് മെസ്സി

ലാ ലിഗ ഗോള്‍ഡന്‍ ബാഴ്‌സലോണ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലിയോണല്‍ മെസ്സിക്ക്. ആറാം തവണയാണ് മെസി ടോപ് സ്‌കോറര്‍ക്കുള്ള പുരസ്‌കാരം നേടുന്നത്. 21 ഗോള്‍വീതമുള്ള റയല്‍ മാഡ്രിഡിന്റെ കരീം ബെന്‍സേമയും ബാഴ്‌സയുടെ ലൂയിസ് സുവാരസുമാണ് രണ്ടാം സ്ഥാനത്ത്. ഇന്നലെ ഐബറിനെതിരെ രണ്ട് ഗോള്‍ നേടിയതോടെയാണ് മെസ്സി ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. എന്നാല്‍ മത്സരത്തില്‍ ബാഴ്‌സയ്ക്ക് സമനില പിണഞ്ഞു. ഇരുടീമും രണ്ടുഗോള്‍ വീതം നേടുകയായിരുന്നു.
ലാ ലിഗ സീസണിലെ അവസാന മത്സരത്തില്‍ റയല്‍ മാഡ്രിഡിന് തോല്‍വി രുചിക്കേണ്ടി വന്നു. റയല്‍ ബെറ്റിസ് എതിരില്ലാത്ത രണ്ട് ഗോളിനാണ് റയല്‍ മാഡ്രിഡിനെ തോല്‍പിച്ചത്. സ്വന്തം കാണികള്‍ക്ക് മുന്നിലായിരുന്നു റയലിന്റെ ദയനീയ തോല്‍വി.
38 കളിയില്‍ 68 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള റയലിന് ചാംമ്പ്യന്‍സ് ലീഗ് യോഗ്യത നേടാനായി എന്നത് മാത്രമാണ് ഈ സീസണില്‍ ഏക ആശ്വാസം.