ലാലീഗയില്‍ 350 ഗോളുകള്‍; ചരിത്രം കുറിച്ച് മെസി; ബാഴ്‌സക്ക് രണ്ടാം ജയം

മെന്‍ഡിസോറോസ: ലാ ലിഗയില്‍ 350 ഗോളുകള്‍ എന്ന ചരിത്രം രചിച്ച മത്സരത്തില്‍ മെസിയുടെ ഇരട്ട ഗോളില്‍ സീസണിലെ രണ്ടാം മത്സരത്തിലും ബാഴ്‌സക്ക് വിജയം.
ആദ്യമായാണ് ഒരു താരം ലാലിഗയില്‍ ഇത്രയേറെ ഗോളുകള്‍ നേടുന്നത്. ചരിത്രനേട്ടം സ്വന്തമാക്കിയ മെസി തന്നെയായിരുന്നു ഡിപ്പോര്‍ട്ടീവോ അലാവസിനെതിരായ മത്സരത്തിലും ബാഴ്‌സയുടെ രക്ഷകന്‍.

മെസിയുടെ മികവില്‍ ഡിപ്പോര്‍ട്ടീവോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബാഴ്‌സ തകര്‍ത്തത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 55ആം മിനിറ്റിലും 66ആം മിനിറ്റിലും മെസി ഡെപ്പോര്‍ട്ടീവോയുടെ വല കുലുക്കുകയായിരുന്നു. രണ്ടാം പാതത്തില്‍ കളം നിറഞ്ഞ മെസിയുടെ നീക്കങ്ങള്‍ ഡിപ്പാര്‍ട്ടിവോയുടെ പോസ്റ്റ് പലതവണ കുലുക്കി. അതേസമയം ആദ്യപകുതിയില്‍ ലഭിച്ച പെനാല്‍റ്റി മെസി പുറത്തേക്ക് അടിച്ചുകളഞ്ഞു. ഡെപ്പോര്‍ട്ടീവോയുടെ ഗോള്‍മുഖത്തെക്ക് ഫ്രീക്കിക്കിലൂടെ എത്തിയ പന്ത് ബൈസിക്കിള്‍ കിക്കിനി ശ്രമിച്ച പിക്വയെ ബോകസില്‍ വീഴ്ത്തിയതിന് ലഭിച്ച കിക്കാണ് മെസി പാഴാക്കിയത്

SHARE