റഫറി ബ്രസീല്‍ പക്ഷത്തായിരുന്നു ; ആരോപണവുമായി മെസ്സി

കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ സെമിഫൈനലില്‍ ബ്രസീലിനോടേറ്റ തോല്‍വിക്ക് പിറകെ കളി നിയന്ത്രിച്ച റഫറിക്കെതിരെ ആരോപണവുമായി അര്‍ജന്റീനയുടെ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സി രംഗത്ത്.

‘അവര്‍ ഞങ്ങളെക്കാളും മികച്ച രീതിയിലായിരുന്നില്ല കളിച്ചിരുന്നത്, രണ്ടാം ഗോളിന് മുന്‍പ് ഞങ്ങളുടെ താരം ബ്രസീല്‍ പെനാല്‍ട്ടി ബോക്‌സില്‍ ഫൗള്‍ ചെയ്യപ്പെട്ടു എന്നാല്‍ റഫറി അത് ഫൗള്‍ ആയി അനുവദിച്ചില്ല. ഓട്ടമെന്റിയും അഗ്യൂറോയും ഇതുപോലെ പെനാല്‍ട്ടി ബോക്‌സില്‍ ഫൗള്‍ ചെയ്യപ്പെട്ടു എന്നാല്‍ അതും ഫൗളായി അനുവദിച്ചില്ല മെസ്സി പറഞ്ഞു.

‘തോല്‍വിയെ ന്യായീകരിക്കാനല്ല എന്റെ ശ്രമം. ഗ്രൗണ്ടില്‍ സംഭവിച്ചത് എന്താണെന്ന് ബോധ്യപ്പെടുത്തല്‍ മാത്രമാണ്’ മെസ്സി കൂട്ടിച്ചേര്‍ത്തു.
നിരവധി തവണ ആവശ്യപ്പെട്ടിട്ടും റഫറി ‘വാര്‍’ ഉപയോഗിക്കാത്തത് ഫുട്‌ബോള്‍ ലോകത്തും ഞെട്ടലാണ് ഉണ്ടാക്കിയിട്ടുള്ളത്.

SHARE